സഹാറ കുംഭകോണം അമിത് ഷായ്ക്കും പങ്കെന്ന് തൃണമൂല്‍

തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റ് ഗെയ്റ്റിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തുന്നു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പോര് മുറുകുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് സഹാറാ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പ ിക്കണമെന്ന് പാര്‍ലമെന്റില്‍ തൃണമൂല്‍ ആവശ്യപ്പെട്ടു. രാജ്യസഭ തൃണമൂല്‍ എംപിമാര്‍ പ്രക്ഷുബ്ധമാക്കി. ഇക്കാര്യം ഉന്നയിച്ച്്് തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റ്ഗെയിറ്റിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.  സഹാറാ കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പേരുകള്‍ കണ്ടെത്തിയ ഡയറിയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു തൃണമൂല്‍ നേതാവ് ഡെറെക് ഒ ബ്രെയ്ന്‍ എത്തിയത്. ഇത് അദ്ദേഹം സഭയില്‍ ഉയര്‍ത്തിക്കാട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരണം നല്‍കണമെന്നും  ചോദ്യോത്തരവേള നിര്‍ത്തിവച്ചു രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  അതേസമയം, രാഷ്ട്രീയ ലാഭത്തിനായാണ് തൃണമൂല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
അമിത് ഷാ  കൊല്‍ക്കത്തയില്‍ നടത്തിയ റാലി വന്‍ വിജയമായതിന്റെ രോഷമാണ് തൃണമൂലിന്റേതെന്ന് ബിജെപി എംപി ചന്ദന്‍ മിത്ര കുറ്റപ്പെടുത്തി.

You must be logged in to post a comment Login