സഹീർ ഖാനെ പരിഹസിച്ച് ഹർദ്ദിക്; വിമർശനവുമായി ആരാധകർ

മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ പരിഹസിച്ച് ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ. സഹീർ ഖാന് ജന്മദിനാശംസ നേർന്നുള്ള ട്വീറ്റിലാണ് ഹർദ്ദിക് സഹീറിനെ പരിഹസിച്ചത്. സഹീറിനെ പരിഹസിച്ച ഹർദ്ദിക്കിനെതിരെ ആരാധകർ രൂക്ഷമായി പ്രതികരിക്കുകയാണ്.

മുൻപെങ്ങോ നടന്ന ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ സഹീറിനെതിരെ ബൗണ്ടറി നേടുന്ന തൻ്റെ വീഡിയോ പങ്കു വെച്ചായിരുന്നു ഹർദ്ദിക്കിൻ്റെ ജന്മദിനാശംസ. ‘ഞാന്‍ അടിച്ചു പറത്തിയത് പോലെ നിങ്ങളും അടിക്കുമെന്ന് കരുതുന്നു’ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. നിരുപദ്രവകരമായ ഒരു തമാശയാണ് ഉദ്ദേശിച്ചതെങ്കിലും ആരാധകർക്ക് ആ തമാശ അത്ര പിടിച്ചില്ല. ഇതോടെ കടുത്ത വിമർശനങ്ങളുമായി ആരാധകർ രംഗത്തെത്തി.

Embedded video

അതേ സമയം ഹർദ്ദിക്കിൻ്റെ ട്വീറ്റിന് അതേ നാണയത്തിൽ മറുപടി നൽകിയ സഹീർ വിവാദങ്ങളുടെ എരിവ് കുറച്ചു. താങ്കളുടെയത്ര ബാറ്റിംഗ് സ്കിൽ ഇല്ലെങ്കിലും മത്സരത്തിൽ താങ്കൾ നേരിട്ട എൻ്റെ അടുത്ത ഡെലിവറി പോലെയാണ് ഈ ജന്മദിനമെന്നാണ് സഹീർ ഹർദ്ദിക്കിനു മറുപടി നൽകിയത്.

Embedded video

You must be logged in to post a comment Login