സഹോദരിപുത്രന്റ വിവാഹചടങ്ങ് ദാവൂദ് ഇബ്രാഹിം സ്‌കൈപ്പിലൂടെ വീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്

Dawood Ibrahimമുംബൈ: ദാവുദ് ഇബ്രാഹിം സഹോദരിപുത്രന്റ വിവാഹം സ്‌കൈപ്പിലൂടെ കാണുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച നടക്കുന്ന വിവാഹം തത്സമയം കാണാനുള്ള സജ്ജീകരണങ്ങള്‍ മുംബൈയിലെ വേദിയില്‍ ഒരുക്കിയിരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇളയ സഹോദരി ഹസീന പര്‍കാറിന്റെ മകന്‍ ആലിഷ പര്‍കാറിന്റെ വിവാഹമാണ് ദാവൂദ് തത്സമയം പാകിസ്താനിലിരുന്ന് സ്‌കൈപ്പിലൂടെ കാണുക.

വിവാഹാഘോഷം മുബൈയിലെ റസൂല്‍ പള്ളിയില്‍ വെച്ച് നടക്കുമെന്നും കുടുംബത്തിലെ അവസാന മകന്റെ വിവാഹമായതിനാല്‍ വലിയ ആഘോഷമായ രീതിയിലാണ് നടക്കുന്നതെന്നും സഹോദരി പറഞ്ഞു. ദാവൂദ് ഇബ്രാഹീമിന്റെ സുഹൃത്തുകള്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങിന് വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

wedding1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതിയായ ദാവൂദ് പാകിസ്താനിലെ ദക്ഷിണ കറാച്ചിയിലെ കല്‍ഫ്ടണില്‍ താമസിക്കുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇന്ത്യ പാകിസ്താന് കൈമാറിയ രേഖകളില്‍ ഈ വസതിയുടെ വിലാസവും നല്‍കിയിരുന്നു. എന്നാല്‍ ദാവൂദ് അവിടെ താമസിക്കുന്നുണ്ടെന്ന ഇന്ത്യയുടെ വാദം പാകിസ്താന്‍ തള്ളിക്കളയുകയായിരുന്നു.

You must be logged in to post a comment Login