സാംസങിന്റെ വര്‍ണവിസ്മയം ഇന്ന് മുതല്‍:250 കോടി ലക്ഷ്യം

കൊച്ചി: ഡിജിറ്റല്‍ സാങ്കേതികരംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്ട്രോണിക്‌സ് ഓണത്തിന് ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍ വിഭാഗങ്ങളിലായി പുതിയ മൂന്ന് നൂതന പ്രീമിയം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. അള്‍ട്രാ ഹൈ ഡെഫനിഷന്‍ (യുഎച്ച്ഡി) ടിവി – 85എസ്9, പ്രീമിയം സൈഡ് ബൈ സൈഡ് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍ – ടി9000, ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ് എയര്‍ കണ്ടീഷണര്‍ – ക്യൂ9000 എന്നീ ഉത്പന്നങ്ങളാണ് ‘വര്‍ണവിസ്മയം’ ഓണം കണ്‍സ്യൂമര്‍ പ്രമോഷനു പുറമെ ഓണത്തിനായി സാംസങ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
വര്‍ണവിസ്മയത്തിന്റെ ഭാഗമായി ഓരോ സാംസങ് ഉത്പന്നം വാങ്ങുമ്പോഴും ഉറപ്പായും ഒരു സമ്മാനം ലഭിക്കും.

samsung-showroomഇതിനുപുറമെ 50,000 രൂപ വിലയുള്ള സ്മാര്‍ട്ട് ഹോം ജാക്ക്‌പോട്ട് സമ്മാനം സ്വന്തമാക്കാനും അവസരമുണ്ട്. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ കേരളത്തിലെ എല്ലാ സാംസങ് അംഗീകൃത ഷോറൂമുകളിലുമായി വര്‍ണവിസ്മയം ഓഫര്‍ ലഭ്യമാകും.മികച്ച ഉത്പന്നനിരയും ഓണത്തിന് വര്‍ണവിസ്മയം ഓഫറും വഴി കേരളത്തില്‍നിന്ന് ഉത്സവക്കാലത്ത് 250 കോടി രൂപയുടെ വരുമാനം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാംസങ് ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ ജയ്ന്‍ പറഞ്ഞു. സാംസങ് വര്‍ണവിസ്മയം ഓണം പ്രമോഷന്‍വഴി സാംസങ് ഓഡിയോ വിഷ്വല്‍ അല്ലെങ്കില്‍ ഹോം അപ്ലയന്‍സ് ഉത്പന്നം വാങ്ങുമ്പോള്‍ ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം ഉറപ്പായും സമ്മാനങ്ങള്‍ സ്വന്തമാക്കാം.

സാംസങ് പാനല്‍ ടിവികള്‍ക്കൊപ്പം സാംസങ് എയര്‍ട്രാക്ക് ഹോം തിയേറ്റര്‍, ഡിവിഡി പ്ലെയറുകള്‍, യുഎസ്ബി പെന്‍ ഡ്രൈവുകള്‍ എന്നിവയും മൈക്രോവേവ് അവനുകള്‍ക്കൊപ്പം കുക്ക് ആന്‍ഡ് ക്യാരി കിറ്റുകളും തെരഞ്ഞെടുക്കപ്പെട്ട റഫ്രിജറേറ്ററുകള്‍ക്കൊപ്പം ഫ്രഷ് ആന്‍ഡ് സീല്‍ കിറ്റുകളും വാഷിംഗ് മെഷീനുകള്‍ക്കൊപ്പം കാഷ് ബാക്ക് ഓഫറുകളുമാണ് ലഭിക്കുന്നത്. കൂടാതെ സാംസങ് ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഹോം ജായ്ക്ക്‌പോട്ടിനായുള്ള പ്രതിദിന ബംപര്‍ ഡ്രോയിലും പങ്കെടുക്കാം.

 

 

You must be logged in to post a comment Login