സാംസങ്ങിന്റെ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത്

സാംസങ്ങിന്റെ ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. എസ്എഎസ് ആന്‍ഡ്രോയിഡ് എന്ന വെബ് സൈറ്റാണ് ചിത്രങ്ങളും ഫോണിന്റെ സവിശേഷതകളും പുറത്തുവിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വിപ്ലവകരമായ കരുതപ്പെടുന്ന ഫോണ്‍ ഈ മാസം തന്നെ ഇറങ്ങുമെന്നാണ് അറിയുന്നത്.

samsung_YOUM_flexible_display_624
സീയോളില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുന്ന ഫോണ്‍ ആദ്യം സൗത്ത് കൊറിയയിലായിരിക്കും ഇറങ്ങുക. 2012കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസങ്ങ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു.

പുതിയ കര്‍വ്ഡ് ഡിസ്‌പ്ലേ 4.7 ഇഞ്ച് സ്‌ക്രീനുമായാണ് എത്തുന്നത്. 1280*720 പിക്‌സലാണ് റെസല്യൂഷന്‍ .ജെല്ലി ബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഉടന്‍ ഇറക്കാനിരിക്കുന്ന ഐവാച്ചില്‍ ആപ്പിളും, പുതിയ ഫോണില്‍ എല്‍ജിയും ഇത്തരത്തിലുള്ള ഫെളക്‌സിബിള്‍ ഡിസ്‌പ്ലേ പരീക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് അവരുടെ മുഖ്യപ്രതിയോഗികളായ സാംസങ്ങിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

You must be logged in to post a comment Login