സാംസങ് ഇലക്ട്രോണിക്‌സിന്റെ പ്രിന്റര്‍ ബിസിനസ് വാങ്ങാനൊരുങ്ങി എച്ച്പി

hp

സാംസങ് ഇലക്ട്രോണിക്‌സിന്റെ പ്രിന്റര്‍ ബിസിനസ് എച്ച്പി വാങ്ങാനൊരുങ്ങുന്നു. 1.05 ബില്യണ്‍ ഡോളറിനാണ് ബിസിനസ് നടക്കുന്നത്.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രിന്റ് ഏറ്റെടുക്കലാണിതെന്ന് എച്ച്പി ഇന്‍കോര്‍പ്പറേഷന്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ കോപ്പിയെടുക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകളിലേക്ക് മാറാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 6,500ലധികം പ്രിന്റിംഗ് പാറ്റന്റ്‌സ് ഉള്‍പ്പെട്ടതാണ് സാംസങിന്റെ പ്രിന്റര്‍ ബിസിനസ്.

ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ ഹാവ്‌ലെറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസസ് കമ്പനി മൈക്രോ ഫോക്കസ് ഇന്റര്‍നാഷണല്‍ പിഎല്‍സിയുമായി 8.8 ബില്യണ്‍ ഡോളര്‍ കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സിഇഒ മെഗ് വൈറ്റ്മാന്‍ എച്ച്പിയുടെ പ്രവര്‍ത്തനങ്ങള്‍ വിഭജിച്ചിരുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്നും പ്രിന്റര്‍ ഓപ്പറേഷനുകളില്‍ നിന്നും വിഭജിച്ച് ബിസിനസ് ടെക്‌നോളജി പ്രൊഡക്ടുകള്‍ വില്‍ക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 100 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കാന്‍ എച്ച്പിക്ക് സാധിച്ചു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് എച്ച്പിയുടെ ഓഹരി 38 ശതമാനത്തില്‍ നിന്ന് 14.33 ഡോളറായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം 15.3 ശതമാനമായി എച്ച്പിയുടെ ഓഹരികള്‍ ഉയര്‍ന്നിരുന്നു.

You must be logged in to post a comment Login