സാംസങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറി: ഓഹരിത്തകര്‍ച്ച നേരിട്ട് കമ്പനി

samsung-galaxy-note-7

സോള്‍: ബാറ്ററി തീപിടിച്ച് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഫോണുകള്‍ക്ക് പകരം നല്‍കിയ ഫോണുകളും തീപിടിക്കുന്നതായി വാര്‍ത്തകള്‍ വന്നതോടെ, ഗാലക്‌സി നോട്ട് 7 സ്മാര്‍ട് ഫോണിന്റെ ഉല്‍പാദനവും വിപണനവും നിര്‍ത്തിവയ്ക്കാന്‍ സാംസങ് തീരുമാനിച്ചിരുന്നു.ഇതോടെ കമ്പനിയുടെ ഓഹരി വില 8% തകര്‍ച്ച നേരിട്ടു. ചൊവ്വാഴ്ച ഓഹരികള്‍ 3 ശതമാനം തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രണ്ട് ദിവസം കൊണ്ട് കമ്പനിയുടെ വിപണി മൂല്യം 20 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ തുടച്ചുനീക്കി.

ആഗോള വിപണിയില്‍ നിന്ന് 25 ലക്ഷം നോട്ട് 7 ഫോണുകള്‍ ഒരു മാസം മുന്‍പാണ് കമ്പനി തിരികെ വിളിച്ചത്. പകരം നല്‍കി തുടങ്ങിയ ഫോണുകള്‍ക്കും അതേ പോരായ്മതന്നെ കണ്ടെത്തിയത് കമ്പനിയുടെ പ്രതിച്ഛായയ്ക്കു സാരമായ മങ്ങലേല്‍പ്പിച്ചതായി വിപണി നിരീക്ഷകര്‍ പറയുന്നു.

യുഎസിലെയും യൂറോപ്പിലെയും പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരും നോട്ട് 7 വില്‍പന നിര്‍ത്തിവച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി വിപണിയിലെ ഓഹരി പ്രതിസന്ധിക്കപ്പുറം ബ്രാന്‍ഡിനെ മൊത്തത്തിലുള്ള പ്രശസ്തിക്ക് ആഘാതമേല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login