ന്യൂയോര്‍ക്ക് : വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച 30 വയസ്സില്‍ താഴെയുള്ള ഏഷ്യക്കാരുടെ ഫോബ്സ് പട്ടികയില്‍ 50ലേറെ ഇന്ത്യക്കാരും. ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകര്‍, ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, നടി ആലിയ ഭട്ട് തുടങ്ങിയവരാണ് പട്ടികയിലിടം നേടിയത്.
ഏഷ്യയിലെ 30ന് കീഴിലുള്ള 30 എന്ന പട്ടികയില്‍ 10 വിഭാഗങ്ങളിലായി 300 യുവാക്കളാണുള്ളത്. വിനോദം, ധനകാര്യം, സാമൂഹികസംരംഭകര്, സംരംഭസാങ്കേതികത്വം തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്.76 പേരുള്ള ചൈനക്കാരാണ് മുന്നില്‍. 53 പേരുമായി ഇന്ത്യയാണ് രണ്ടാമത്. ആദ്യ പാരാലിംപിക് നീന്തല്‍ക്കാരനായ ശരത് ഗോയക്വാദ്, പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്ന ഷീസേയ്സ് എന്ന എന്‍.ജി.ഒയുടെ സ്ഥാപക ത്രിഷ ഷെട്ടി തുടങ്ങിയവരും പട്ടികയിലുണ്ട്. ഗോ ഡയമെന്‍ഷന്‍സ് എന്ന മൊബൈല്‍ ആപ് ഡെവലപറിന് രൂപം നല്കിയ സഹോദരങ്ങളായ 15കാരനായ സഞ്ജയും 17കാരനായ ശ്രാവണ്‍ കുമരനുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ ഇന്ത്യക്കാര്‍.
You must be logged in to post a comment Login