സാങ്കല്‍പിക യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേയ്ക്ക് പുതിയ ഒരുക്കങ്ങളുമായി വിന്‍ഡോസ് 10

windows-10

വിന്‍ഡോസ് ഏറ്റവും പുതിയ വെര്‍ച്വല്‍ റിയാലിറ്റി ഹേഡ്‌സെറ്റുകളും ഒപ്പം അവരുടെ ആദ്യത്തെ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക് ടോപ്പുകളുമായ സര്‍ഫേസ് സ്റ്റുഡിയോയും പുറത്തിറക്കി. ഇത് ഏറ്റവും കനം കുറഞ്ഞ ഐസിഡി സ്‌ക്രീന്‍ ആണ്. ഇതോടൊപ്പം സ്‌ക്രീനില്‍ അറ്റാച്ച് ചെയ്‌തോ അല്ലാതെയോ ഉപയോഗിക്കാവുന്ന ഒരു കണ്‍ഡ്രോളിങ് ഡയ്‌ലും ഉണ്ട്.

പുതിയ വിന്‍ഡോസ് 10 അപ്‌ഡേറ്റില്‍ ഏറെക്കാലത്തിനു ശേഷം ‘പെയ്ന്റില്‍’ വിപ്ലവകരമായ ഒരു മാറ്റം വന്നിരിക്കുന്നു. പുതിയ പെയ്ന്റില്‍ 3ഡി ചിത്രങ്ങള്‍ വരയ്ക്കാനും അതിന്റെ ആക്യതി വേണ്ട വിധത്തില്‍ മാറ്റാനും സാധിക്കും. കാണുന്ന വസ്തുക്കളെ 3ഡിയായി സ്‌കാന്‍ ചെയ്ത് എടുക്കാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഡെവലപ്പ് ചെയ്ത് എടുക്കുന്നുണ്ടെന്നും വിന്‍ഡോസ് അറിയിച്ചു.

paint

വെര്‍ച്വല്‍ റിയാലിറ്റി മാര്‍ക്കറ്റില്‍ തരംഗം സ്യഷ്ടിക്കുകയാണ്. ഈ അവസരം മുഴുവനായി ഗൂഗിളിനു വിട്ടു കൊടുക്കില്ല എന്നാണ് വിന്‍ഡോസ് പുതിയ വെര്‍ച്വല്‍ റിയാലിറ്റി അവതരിപ്പിക്കുന്നതിലൂടെ പറയുന്നത്. നിലവില്‍ മാര്‍ക്കറ്റില്‍ വരുന്ന വെര്‍ച്വല്‍ റിയാലിറ്റി മോഡലുകളേക്കാല്‍ പല മടങ്ങ് വിലക്കുറവിലായിരിക്കും വിന്‍ഡോസിന്റെ വെര്‍ച്വല്‍ റിയാലിറ്റി അവതരിക്കപ്പെടുക.

You must be logged in to post a comment Login