മാഡ്രിഡ് : സാന്റോസിനെതിരെയുള്ള സന്നാഹ മല്‍സരത്തില്‍ എതിരില്ലാത്ത എട്ടു ഗോളിന് ബാഴ്സലോണക്ക് ജയം. സാന്റോസിനെതിരെയുളള മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഫെഡ്രോക്ക് പകരക്കാരനായിട്ടാണ് നെയ്മര്‍ ഇറങ്ങിയത്. സാന്റൊസ് പ്രതിരോധത്തെ വട്ടം കറക്കിയ നെയ്മര്‍ ബാഴ്സ കളിക്കാര്‍ക്ക് മുന്നേറ്റ നിരയില്‍ വലിയ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. ഫാബ്റിഗാസ് നേടിയ രണ്ട് ഗോളിന്റെയും പിന്നില്‍ നെയ്മറിന്റെ മാന്ത്രിക സ്പര്‍ശമുണ്ടായിരുന്നു.
എട്ടാം മിനിറ്റില്‍ ലയണല്‍ മെസി 22ാം മിനിറ്റില്‍ അലക്സി സാന്റോസ് 30ാം മിനിറ്റില്‍ ഫെഡ്രോ 52,58 മിനിറ്റില്‍ ഫാബ്രിഗാസ് 75ാം മിനിറ്റില്‍ അഡ്രിയാനോ 88ാം മിനിറ്റില്‍ ഡോണ്ഗോ എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകള്‍ നേടിയത്.ബാഴ്സയുടെ ഒരു ഗോള്‍ സാന്റോസിന്റെ സംഭാവനയായിരുന്നു. 11ാം മിനിറ്റില്‍ ലിയോയായിരുന്നു സെല്‍ഫ് ഗോളിലൂടെ ബാഴ്സയുടെ ഗോളെണ്ണം കൂട്ടിയത്.
You must be logged in to post a comment Login