സാന്‍ഡിസ്‌കിന്റെ 200 ജിബി മെമ്മറി കാര്‍ഡ് പുറത്തിറങ്ങി

ന്യുയോര്‍ക്ക്: ലാപ്‌ടോപ്പിനേക്കാള്‍ ശേഷിയുള്ള മെമ്മറി കാര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഭവം യാഥാര്‍ഥ്യമാകുന്നു. എസ്.ഡി. കാര്‍ഡ് വമ്പനായ സാന്‍ഡിസ്‌ക് 200 ജിബിയുടെ മെമ്മറി കാര്‍ഡ് വിപണിയിലിറക്കും.
ബാഴ്‌സലോണ മൊബൈല്‍ കോണ്‍ഗ്രസിലാണു സാന്‍ഡിസ്‌കിന്റെ മെമ്മറി കാര്‍ഡ് അത്ഭുതം വെളിച്ചം കണ്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി നിലവില്‍ ലഭ്യമായ മെമ്മറി കാര്‍ഡ് 128 ജി.ബിയുടേതായിരുന്നു. ഒരുവര്‍ഷംമുമ്പാണു സാന്‍ഡിസ്‌ക് 128 ജിബിയുടെ മെമ്മറി കാര്‍ഡ് വിപണിയിലിറക്കിയത.്
90 എം.ബി/സെക്കന്‍ഡ് എന്ന മെച്ചപ്പെട്ട ട്രാന്‍സ്ഫര്‍ നിരക്കും മെമ്മറി കാര്‍ഡിനുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു.
ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വേഗതി കുറയ്ക്കാന്‍ വലിയ മെമ്മറി കാര്‍ഡുകളിലെ അധിക ഡാറ്റയ്ക്കു കഴിയുമെന്നതിനാല്‍ സാംസങ്ങിനേപ്പോലുള്ള കമ്പനികള്‍ വികസിപ്പിക്കാവുന്ന മെമ്മറി ഉപേക്ഷിച്ചുതുടങ്ങുമ്പോഴാണു സാന്‍ഡിസ്‌കിന്റെ വമ്പന്‍ മെമ്മറി വിപണിയിലേയ്ക്കിറങ്ങുന്നത്. ഏതാണ്ട് 400 ഡോളര്‍, 24000 രൂപ മെമ്മറി കാര്‍ഡിനു വരും.

You must be logged in to post a comment Login