സാഫ് കപ്പ്; എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ ‘ലങ്ക കടന്നു’

indian football team

സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരു പകുതികളിലുമായി ഓരോ ഗോളാണ് ഇന്ത്യ നേടിയത്.

മലപ്പുറംകാരന്‍ ആഷിഖ് കുരുണിയനാണ് ആദ്യ ഗോള്‍ നേടിയത്. ചംഗാതെയുടെ വകയായിരുന്നു രണ്ടാം ഗോള്‍. 37, 47 മിനിറ്റുകളിലായിരുന്നു ഗോളുകള്‍ പിറന്നത്. ഗോള്‍ മടക്കാന്‍ സാധിക്കാതെ ശ്രീലങ്ക ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങി.

ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ പ്രവേശിക്കും.

You must be logged in to post a comment Login