സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്ത്: ആഭ്യന്തരമന്ത്രി

സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 4,090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


554 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6,506 സാമ്പത്തിക തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇതിലൂടെ 850 കോടി രൂപയുടെ നഷ്ടമുണ്ടായതായി രമേശ് ചെന്നിത്തല രേഖാമൂലം നിയമസഭയെ അറിയിച്ചു.

You must be logged in to post a comment Login