സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടികളുമായി കെ എസ് ആര്‍ ടി സി. നഷ്ടത്തിലോടുന്ന ആയിരത്തി അഞ്ഞൂറോളം ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചു. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി രാത്രി ഷിഫ്റ്റില്‍ കൂടുതല്‍ മെക്കാനിക്കുമാരെ നിയോഗിക്കാനും എം ഡി രാജമാണിക്യം ഉത്തരവിട്ടു. തീരുമാനങ്ങള്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാവും.

ദിവസവും പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. ഇത്തരം ആയിരത്തി അഞ്ഞൂറോളം ഷെഡ്യൂളുകള്‍ കെ എസ് ആര്‍ ടി സി കണ്ടെത്തിയിട്ടുണ്ട്. മിക്കവയും ഉള്‍ഗ്രാമങ്ങളിലും ഇടറോഡുകളിലും ഓടുന്നവ. കനത്ത നഷ്ടം സഹിച്ചുകൊണ്ട് സര്‍വീസ് തുടരാനാകില്ലെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിലപാട്.

You must be logged in to post a comment Login