സാറയുടെ വസ്ത്രധാരണം: സെയ്ഫിന്റെ മുന്‍ഭാര്യ അമൃതയും കരീനയും തമ്മിലടി

kareena

സെയ്ഫ് അലി ഖാന്റെയും മുന്‍ ഭാര്യ അമൃത സിംഗിന്റെയും മകള്‍ സാറ അലി ഖാന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തടിച്ചിയായിരുന്ന സാറ ഇപ്പോള്‍ ഡയറ്റ് ചെയത് വണ്ണം കുറയ്ക്കുകയും വസ്ത്രധാരണരീതിയില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കരീന കപൂറിന്റെ കരങ്ങളുണ്ടെന്നാണ് വാര്‍ത്ത. എന്നാല്‍ മകള്‍ ഫാഷണബിള്‍ ആയി മാറിയതില്‍ അമൃതയ്ക്ക് കടുത്ത വിയോജിപ്പാണ്.

Image result for sara ali khan

ഡയറ്റിംഗിന്റെയും സീറോ സൈസിന്റെയും പേരില്‍ മകള്‍ ആരോഗ്യം നശിപ്പിക്കുന്നുവെന്നും സാറയുടെ മനസിലേക്ക് സിനിമാ മോഹം കൊണ്ടു വന്നതും കരീനയാണെന്നാണ് അമൃത പറയുന്നത്.

Image result for sara ali khan
എന്നാല്‍, സാറയുടെ ഉള്ളിലെ സൗന്ദര്യം പുറത്തുകൊണ്ടുവരാന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളൂവെന്നാണ് കരീന പറയുന്നത്. താര സന്തതിയായ സാറയുടെ ഉള്ളില്‍ തന്നെ അഭിനയമുണ്ടെന്നും അതിന് ആരുടെയും പിന്തുണ സാറയ്ക്ക് ആവശ്യമില്ലെന്നുമാണ് കരീനയുടെ വാദം.

സെയ്ഫീന ദമ്പതികളുടെ ഹണിമൂണിന് മക്കളെയും കൊണ്ടുപോയതോടെയാണ് മകള്‍ക്ക് ഫാഷന്‍ ഭ്രമം തുടങ്ങിയതെന്നും അമൃത പറയുന്നു. എന്നാല്‍, വിവാദങ്ങള്‍ക്കൊന്നും താനില്ലെന്നും പിറക്കാനിരിക്കുന്ന കുഞ്ഞിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് തങ്ങളെന്നുമാണ് സെയ്ഫീനയുടെ വിശദീകരണം.

You must be logged in to post a comment Login