സാഹോദര്യത്തിന്റെ വിളബരവുമായി അറഫ മഹാസംഗമം

അറഫ: ആഗോള സാഹോദര്യത്തിന്റെ വിളബരവുമായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സമ്മേളിച്ചു. വര്‍ണ്ണ, ദേശ, ഭാഷാ, വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഉജ്ജ്വല സന്ദേശം ലോകത്തിനു സമ്മാനിച്ചാണ് അറഫ മഹാസംഗമം സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 18 ലക്ഷം ഹാജിമാരും സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടര ലക്ഷത്തിലധികം വരുന്ന ഹാജിമാരുമായി ഇരുപത്തു ലക്ഷത്തിലധികം ഹാജിമാരാണ് അറഫയില്‍ സമ്മേളിച്ചത്.

മിനായില്‍ നിന്നു ഞായറാഴ്ച രാത്രി തന്നെ അറഫ മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാര്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഏകദേശം ഉച്ചയോടെ ഹാജിമാരെല്ലാം അറഫയില്‍ എത്തിച്ചേര്‍ന്നു അറഫാ സംഗമത്തിന് സജ്ജമായി.

ദുഹ്ര്‍ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകള്‍ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ര്‍ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്ജിദില്‍ മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് ചരിത്ര പ്രസംഗത്തെ അനുസ്മരിച്ചു ഖുതുബ നിര്‍വ്വഹിച്ചു.

 

 

 

You must be logged in to post a comment Login