സിംഗപൂര്‍ സൂപ്പര്‍ സീരീസ്; ക്വാര്‍ട്ടറില്‍ സൈന പുറത്ത്

സിംഗപൂര്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ്‌വാളിന് തോല്‍വി. നിലവിലെ ചാമ്പ്യനായ സൈനയെ കൊറിയയുടെ സുങ് ജി ഹ്യൂനാണ് പരാജയപ്പെടുത്തിയത്.

മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് (21-13,18-21,19-21) സൈന കീഴടങ്ങിയത്. ആദ്യസെറ്റ് നേടിയശേഷമായിരുന്നു സൈനയുടെ പരാജയം. സ്വയം വരുത്തിയ പിഴവുകളാണ് സൈനക്ക് തിരിച്ചടിയായത്.

സൈന ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം സിംഗപൂര്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

You must be logged in to post a comment Login