സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജി. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു. സിഎജിയുടെ പരിശോധനാ സമയം ചില തോക്കുകള്‍ ബറ്റാലിയനുകള്‍ക്കു നല്‍കിയിരുന്നുവെന്നും പിന്നീട് അത് ക്യാമ്പില്‍ തന്നെ തിരികെ എത്തിച്ചുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇക്കാര്യം അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് സിഎജിയെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു.

You must be logged in to post a comment Login