സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുനന്തപുരം: സംസ്ഥാന പൊലീസ് ബെറ്റാലിയനില്‍ നിന്ന് വെടിക്കോപ്പുകള്‍
കാണാതായ സംഭവത്തെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍
ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ദേവസ്വം മന്ത്രി
കടകംപള്ളി സുരേന്ദ്രനാണ് ആരോപണവുമായി രംഗത്തെത്തിയത്.

സിഎജി റിപ്പോര്‍ട്ട് പുറത്ത് വരും മുന്‍പാണ് പിടി തോമസ് അഴിമതി ആരോപണം
നിയമസഭയില്‍ ഉന്നയിച്ചതെന്നും അദ്ദേഹം ആരോപിച്ച അതേ കാര്യങ്ങളാണ് അടുത്ത
ദിവസം പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നതെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി. ഏതോ കേന്ദ്രത്തില്‍ ഗൂഢാലോചന നടന്നു എന്ന് സര്‍ക്കാര്‍
ന്യായമായും സംശയിക്കുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

ഒരു പ്രത്യേക കാലയളവിലെ കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടില്‍
ഉള്‍പ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ടെന്നും ഒരു ഡിജിപിയെ മാത്രം
പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും യുഡിഎഫ് കാലത്ത് നടന്ന അഴിമതിയെ കുറിച്ച്
പരാമര്‍ശിക്കാതെ വിട്ടതുമെല്ലാം ഗൂഢാലോചനയുടെ തെളിവാണെന്നും സര്‍ക്കാര്‍
വ്യക്തമാക്കി.

You must be logged in to post a comment Login