സിഎന്‍എന്നിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

സി.എന്‍എന്‍ ഐബിഎന്‍ ചാനലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട്, ട്വിറ്റര്‍ പേജുകള്‍, പൊളിറ്റിക്കല്‍ ഡെസ്കിന്റെ ഫേസ്ബുക്ക് അക്കൗണ്ട്, സെക്യൂരിറ്റി ക്ലിയറന്‍സ് എന്നീ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തു. വ്യാഴാഴ്ചയാണ് സിറിയന്‍ എകണോമിക് ആര്‍മി സിഎന്‍എന്നിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ദി സിറ്റുവേഷന്‍ റൂം, ക്രോസ്ഫയര്‍ തുടങ്ങിയ കമ്പനിയുടെ ബ്ലോഗുകളും ഹാക്ക് ചെയ്തിട്ടുണ്ട്.

അല്‍ഖ്വയ്ദയ്ക്കായി സിഐഎ എങ്ങനെയാണ് ഫണ്ട് നല്‍കിയതെന്നുള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് ഹാക്ക് ചെയ്തത്  എന്നാല്‍ ഹാക്കിങ് പ്രശ്‌നം പരിഹരിച്ചെന്നും അനധികൃത നിര്‍ദേശങ്ങള്‍ നീക്കം ചെയ്തതായും കമ്പനി അറിയിച്ചിട്ടുണ്ട്.
cnn-hacked
അതേസമയം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു എന്ന തലക്കെട്ടില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് ബ്ലോഗില്‍ വ്യാജലേഖനവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് തങ്ങള്‍ സിഎന്‍എന്നിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതെന്ന് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി അംഗം വ്യക്തമാക്കിയതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിലെ പ്രതിഷേധമാണ് ഹാക്കിങിലൂടെ രേഖപ്പെടുത്തിയതെന്നും ആര്‍മി ട്വീറ്റ് ചെയ്തിട്ടുണ്ട്.  സിറിയക്കെതിരെയും അമേരിക്കയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചുള്ള പോസ്റ്റുകളും ഉണ്ട്.

You must be logged in to post a comment Login