സിഒടി നസീർ വധശ്രമം; ചൊക്ലി സ്വദേശി സന്തോഷ് മുഖ്യ പ്രതിയെന്ന് സൂചന

സിഒടി നസീർ വധശ്രമ കേസിൽ മുഖ്യപ്രതിയെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു. ചൊക്ലി സ്വദേശി സന്തോഷാണ് മുഖ്യ പ്രതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി സംഭവ ദിവസം 12 തവണ സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. സന്തോഷ് കർണ്ണാടകയിൽ ഒളിവിലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം ഹൊസൂരിലേക്ക് പുറപ്പെട്ടു.

You must be logged in to post a comment Login