സിനിമയിലേയ്ക്ക് ഞാന്‍ തിരിഞ്ഞുനോക്കാറില്ല: സുരേഷ്‌ഗോപി

അമ്മയിലെ ബഹളത്തെക്കുറിച്ചും ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചും അധികമൊന്നും പറഞ്ഞിട്ടില്ല സുരേഷ് ഗോപി. കാരണം ലളിതം. മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ ഒരു നടന്‍ മാത്രമല്ല. പാര്‍ലമെന്റംഗം കൂടിയാണ്. നാടൊട്ടുക്ക് ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന ആളാണ്. അവശരുടെ വിളി കേട്ടാല്‍ ഓടിയെത്തുന്ന ആളാണ്. സിനിമയില്‍ ഉള്ള കാലത്ത് പോലുമുണ്ടായിട്ടില്ല ഇത്രയും തിരക്ക്. സുരേഷ് ഗോപി സിനിമയെ മറന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. പക്ഷേ, അതിന് കണിശമായ മറുപടിയുണ്ട് അദ്ദേഹത്തിന്. പഴയ പഞ്ചോടുകൂടി തന്നെ അത് പറയുകയും ചെയ്യും.

‘സിനിമയിലേയ്ക്ക് ഞാന്‍ തിരിഞ്ഞുനോക്കാറില്ല. പക്ഷേ, എന്റെ മുന്നോട്ടുള്ള യാത്രയില്‍ സിനിമയുണ്ട്’സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ പകിട്ടും താത്പര്യവും വിട്ടിട്ടില്ല. അതുതന്നെയാണ് എന്റ ഉള്‍ജീവന്‍. രാഷ്ട്രീയ നിറമില്ലാതെ ഒരു സമൂഹത്തിലേക്ക് എനിക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നത് നടനായതുകൊണ്ടാണ്. അവര്‍ക്കിടയില്‍ എനിക്കൊരിടമുണ്ട്. അതെന്റെ ജീവനാണ്.

സിനിമാനടന്‍ എന്ന തിരക്കില്‍ നിന്ന് സാമൂഹിക സേവകന്‍ എന്ന തിരക്കിലേക്കുള്ള മാറ്റം എന്‍ജോയ് ചെയ്യുന്നുവെന്ന് പറഞ്ഞാല്‍ അത് കള്ളത്തരമാണ്. എന്റര്‍ടെയ്ന്‍ ചെയ്യുകയാണ്. അക്ഷരാര്‍ഥത്തില്‍ നടുവൊടിയുന്ന പണി തന്നെയാണ്. ആ യാത്ര ഇത്രയും പ്രയാസകരമാണെന്ന് വിചാരിച്ചതല്ല-സുരേഷ് ഗോപി പറഞ്ഞു.

You must be logged in to post a comment Login