സിനിമയില്‍ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപ‍ര്‍ണ

സിനിമയില്‍ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപ‍ര്‍ണ

മലയാള സിനിമയിൽ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപ‍ര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു.

വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും സുപര്‍ണ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

You must be logged in to post a comment Login