സിനിമാ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് സല്‍മാന്‍ ഖാന്‍ (വീഡിയോ)

മുംബൈ: ചലച്ചിത്രതാരം എന്നതിനപ്പുറത്ത് ശരീരസൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നയാള്‍ എന്നതാണ് ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ മറ്റൊരു പ്രതിച്ഛായ. എന്നാല്‍ ക്രിക്കറ്റ് എന്ന ഗെയിമിനോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം അധികമാര്‍ക്കും അറിയില്ല. കളി ആസ്വാദകന്‍ മാത്രമല്ല, നല്ലൊരു ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘ഭാരത്’ എന്ന സിനിമയുടെ ലൊക്കേഷനിലെ ക്രിക്കറ്റ്കളിയുടെ വീഡിയോ സല്‍മാന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തത്. വീഡിയോയില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട് അദ്ദേഹം.

Embedded video

Salman Khan

@BeingSalmanKhan

Bharat Khelega… @Bharat_TheFilm

6,099 people are talking about this

സുല്‍ത്താനും ടൈഗര്‍ സിന്ദാ ഹെയുമൊക്കെ ഒരുക്കിയ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരതില്‍ കത്രീന കൈഫും തബുവും ദിഷ പടാനിയും ജാക്കി ഷ്രോഫുമൊക്കെയുണ്ട്. സല്‍മാന്റെ ഈ വര്‍ഷത്തെ ഈദ് റിലീസാണ് ചിത്രം.

You must be logged in to post a comment Login