സിന്ധുവിന് സമ്മാനമായി ബിഎംഡബ്ല്യു

bmw-sindhu.jpg.image.784.410ഒളിംപിക്‌സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെള്ളി സ്വന്തമാക്കിയ പി.വി. സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള വെള്ളി എന്നാണ് ഇന്ത്യന്‍ കായിക ലോകം ആ മെഡലിനെ വിശേഷിപ്പിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ ഒരു കോടിയും, ബാഡ്മിന്റന്‍ അസോസിയേഷന്റെ വക 50 ലക്ഷം, മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ വക 50 ലക്ഷം എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് വി, ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു കാറാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തെലുങ്കാനയില്‍ നിന്നോ, ആന്ധ്രയില്‍ നിന്നോ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്തിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സാന്നിധ്യം സിന്ധുവിന് കാര്‍ സമ്മാനിക്കുമ്പോള്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സിന്ധുവിന് പുത്തന്‍ ഥാര്‍ സമ്മാനമായി നല്‍കും എന്ന് രാജ്യത്തെ ഏറ്റവും വലിയ യുട്ടിലിറ്റി വെഹിക്കിള്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഒളിംപിക്‌സിലെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍, വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സ് ഫൈനലില്‍ തോറ്റെങ്കിലും സിന്ധു വെള്ളി നേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മരിനോടു പരാജയപ്പെട്ട സിന്ധു, ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്.

You must be logged in to post a comment Login