സിന്ധു സെമിയില്‍ പുറത്തായി

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷ സിന്ധു തുണച്ചില്ല.വനിതാ സിംഗിള്‍സില്‍ ചരിത്രം സൃഷ്ടിച്ചു മുന്നേറിയ പി.വി സിന്ധു സെമിയില്‍ തോറ്റു പുറത്തായി. ലോക മൂന്നാം റാങ്കുകാരിയായ തായ്‌ലാന്‍ഡിന്റെ രത്ചനോക് ഇന്റനോണിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ : 10-21, 13-21സെമിയില്‍ തോറ്റെങ്കിലും സിന്ധുവിന് വെങ്കലം ലഭിക്കും.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സിന്ധു. പ്രകാശ് പദുക്കോണ്‍ 1983ല്‍ കോപ്പന്‍ഹേഗനില്‍ പുരുഷസിംഗിള്‍സിലും 2011ല്‍ ജ്വാലാ ഗൂട്ട അശ്വനി പൊന്നപ്പ സഖ്യം വെംബ്ലിയില്‍ വനിതാ ഡബിള്‍സിലും വെങ്കലം നേടിയിരുന്നു.
ഇന്ത്യന്‍താരങ്ങളായ സൈന നെഹ്‌വാള്‍ വനിതാ സിംഗിള്‍സിലും പി കശ്യപ് പുരുഷ സിംഗിള്‍സിലും ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു.

You must be logged in to post a comment Login