സിപിഎമ്മിന് വോട്ടഭ്യര്‍ത്ഥിച്ചും, മോദിക്കെതിരെ ആഞ്ഞടിച്ചും സോണിയ ഗാന്ധി

sonia-കൊല്‍ക്കൊത്ത: സി.പി.ഐ എമ്മിന് വോട്ട് ചെയ്യണമെന്ന സൂചന പ്രവര്‍ത്തകര്‍ക്ക് നല്‍കി സോണിയ ഗാന്ധി. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ റാലിയില്‍ പ്രസംഗിക്കവെയാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിയ്‌ക്കെതിരെയും ശക്തമായി ആഞ്ഞടിച്ചുകൊണ്ടാണ് സോണിയ ഗാന്ധി പ്രസംഗിച്ചത്.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്ന് സോണിയ ആരോപിച്ചു. വിദേശ കപ്പലുകളില്‍ നിന്ന് ഇന്ത്യന്‍ സമുദ്രത്തിലെ മത്സ്യങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത മോദി എങ്ങനെ അതിര്‍ത്തി കാക്കുമെന്നും സോണിയ ചോദിക്കുന്നു. മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ അയല്‍ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ സ്വതന്ത്രമായി ഇന്ത്യന്‍ സമുദ്രത്തില്‍ മീന്‍പിടിക്കുന്നു. ഇത് തടയാന്‍ കഴിയാത്ത മോദിയാണ് അതിര്‍ത്തി സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നത്.

പത്താന്‍കോട്ട് ആക്രമണത്തിലൂടെ അത് ബോധ്യപ്പെട്ടുവെന്നും സോണിയ പരിഹസിച്ചു. ചുവന്ന കൊടിയെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ സോണിയ സി.പി.ഐ എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന സൂചനയും പ്രവര്‍ത്തകര്‍ക്ക് നല്‍കി.

You must be logged in to post a comment Login