സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

MURDER-TVM

കണ്ണൂര്‍: തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ തലശേരി പൊലീസ് കേസെടുത്തു. തലശേരി മണോളിക്കാവ് ചെട്ടിയാംവീട്ടിലെ ബാലന്റെ മകന്‍ രമേശന്‍ (48) വെട്ടേറ്റ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ വരുണ്‍, ജിതിന്‍, രണ്‍ദീപ്, പ്രവീണ്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

തിങ്കളാഴ്ച രാത്രി 10.45 ഓടെ ശ്രീനാരായണ മഠത്തിനു സമീപമായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വരുണിന്റെ നേതൃത്വത്തിലുള്ള സംഘം വടിവാള്‍ ഉപയോഗിച്ച് രമേശനെ വെട്ടുകയായിരുന്നുവെന്നു പറയുന്നു. ഇടതു ചെവിക്ക് വെട്ടേറ്റ രമേശനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

You must be logged in to post a comment Login