സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ; സിപിഐഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ. സിപിഐഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് സിപിഐ ആരോപിക്കുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തല്‍.

പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സിപിഐയുടെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്. അഴിമതിക്കാരെ ഉള്‍ക്കൊള്ളാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്ന് മാണിയെക്കുറിച്ച് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

You must be logged in to post a comment Login