സിപിഐയ്ക്ക് വലിയ വിജയം; അഞ്ചു മന്ത്രിമാരും പുതിയ വകുപ്പുകളും വേണമെന്ന് സിപിഐ

cpi0

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു പ്രതിനിധികള്‍ വേണമെന്ന ആവശ്യവുമായി സിപിഐ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലുണ്ടായിരുന്ന വകുപ്പുകളില്‍ മാറ്റം വേണമെന്നും, തൊഴില്‍വകുപ്പ് പുതുതായി വേണമെന്നുമുള്ള ആവശ്യം സിപിഐ മുന്നോട്ടുവച്ചിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു മന്ത്രിമാരെന്ന ആവശ്യം സിപിഐ നേതൃത്വം മുന്നോട്ടുവച്ചത്. 2011ല്‍ 13 എംഎല്‍എമാരെന്നത് ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. 1980നുശേഷം സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ വിജയം. സിറ്റിങ് എംഎല്‍എമാരില്‍ 13ല്‍ 12 പേര്‍ വിജയിച്ചു. വൈക്കത്ത് അജിത്തിന് പകരം മത്സരിച്ച ആശയും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു മന്ത്രിസ്ഥാനം കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.

മന്ത്രിമാരെ നിര്‍ദേശിക്കാന്‍ ഓരോ ജില്ലാ കമ്മറ്റിക്കും സിപിഐ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. ഈ നിര്‍ദേശങ്ങള്‍ ലഭിച്ചശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക.

മുല്ലക്കരയുടേയും ,സി.ദിവാകരന്റെയും പേര് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സി.ദിവാകരന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോഴവിവാദവുമായി ബന്ധപ്പെട്ട് സി.ദിവാകരന്റെ പേര് ഉയര്‍ന്നുവന്നതാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

You must be logged in to post a comment Login