സിബിഐ ഭരണഘടനാ വിരുദ്ധം; 2ജി കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി എ രാജ

സിബിഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ പരാമര്‍ശം 2ജി കേസ് വിചാരണയെ അനിശ്ചിതത്യത്തിലാക്കുന്നു. ഡല്‍ഹി കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ മുന്‍ മന്ത്രി എ രാജ അടക്കമുളളവര്‍ രംഗത്തെത്തി.

സിബിഐ അന്വേഷിക്കുന്ന കേസ് ഇനിയും തുടര്‍ന്നും എഅവര്‍ തന്നെ അന്വേഷിച്ചാല്‍ അത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്നാണ് എ രാജയും കോര്‍പറേറ്റ് ഉദ്യോഗസ്ഥരുമടക്കമുളള പ്രതികളുടെ വധം.അതുകൊണ്ട് കേസില്‍ സിബിഐയുടെ അന്വേഷണം നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

A_Raja_generic_AFP_360x270

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്നാണ് ഗുവാഹാത്തി ഹൈക്കോടതിയുടെ പരാമര്‍ശം. 1963 ഏപ്രില്‍ ഒന്നിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു പ്രമേയത്തിലൂടെയാണു കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ രൂപീകരിച്ചത്. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന വി.വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പുവച്ചതെന്നും ഇതു സെക്രട്ടറിയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. സിബിഐ രൂപീകരിക്കാനായി ആഭ്യന്തരമന്ത്രാലയം പാസാക്കിയ പ്രമേയവും കോടതി റദ്ദാക്കി.

ഇതിനിടെ ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

You must be logged in to post a comment Login