സിമന്റിന് ഇന്ന് അര്‍ധരാത്രി മുതല്‍ വില കൂടും

സിമന്റിന് ഇന്ന് അര്‍ധരാത്രി മുതല്‍ വില കൂടും. പാക്കറ്റൊന്നിന് 35 രൂപയോളമാകും വര്‍ധന. വ്യാപാരികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിമന്റ് നിര്‍മ്മാണക്കമ്പനികള്‍ രണ്ടു തവണയായി കുറച്ച വിലയാണ് ഇപ്പോള്‍ കൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. മാര്‍ച്ച്, മെയ്, ജൂലൈ മാസങ്ങളിലായി കുറച്ച വിലയാണ് ഇപ്പോള്‍ സിമന്റ് നിര്‍മ്മാണക്കന്പനികള്‍ കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
cement_india_
കഴിഞ്ഞ തിരുവോണദിവസം സിമന്റ് പാക്കറ്റൊന്നിന് 30 രൂപ കൂട്ടിയിരുന്നു. വ്യാപാരികളുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 21 തീയതി വര്‍ധന പിന്‍വലിക്കാന്‍ കമ്പനികള്‍ തയ്യാറായി. ഈ വര്‍ധനയാണ് ഇന്ന് വീണ്ടും നടപ്പാക്കുന്നത്. ഇത് ചെറുകിട നിര്‍മ്മാണമേഖലയെയും കച്ചവടക്കാരെയുമാണ് പ്രതികൂലമായി ബാധിക്കുകയെന്ന് സിമന്റ് വ്യാപാരികള്‍ പറയുന്നു.

 

 

You must be logged in to post a comment Login