സിയാസിന് ഫേസ്‍ലിഫ്റ്റ് പതിപ്പുമായി മാരുതി

57963656

2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിൽ അരങ്ങേറിയ മൂന്നാംതലമുറ സ്വിഫ്റ്റ് വിപണിയിൽ കുതിക്കുന്ന പശ്ചാത്തലത്തിൽ സിയാസ് ഫേസ്‍ലിഫ്റ്റിനെ കൂടി നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ആഗസ്ത് മാസത്തോടെയായിരിക്കും സിയാസ് ഫേസ്‍ലിഫ്റ്റിന്‍റെ വരവ്. ജൂലായ് മുതൽ ബുക്കിങ് ആരംഭിച്ച് തുടങ്ങും.

പുതിയ ഡീസൽ എൻജിനായിരിക്കും സിയാസ് ഫേസ്‍ലിഫ്റ്റിന് കരുത്തേകുക. നിലവിൽ സിയാസിന്‍റെ 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളാണ് ലഭ്യമായിരുന്നത്. 2014 ൽ വിപണിയിലെത്തിയ സിയാസിന് കാര്യമായ മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ കുറവ് കൂടി നികത്തുകയാണ് മാരുതി സിയാസ് ഫേസ്‍ലിഫ്റ്റിലൂടെ. പുതിയ 1.5 ലിറ്റർ ഡീസൽ എൻജിന്‍റെ പശ്ചാത്തലത്തിൽ പുതിയ സിയാസ് ശക്തമായ വെല്ലുവിളി ഉയർത്താനുള്ള സാധ്യതയുമുണ്ട്.

എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് സിയാസിന്‍റെ നിലവിലെ വില. എന്നാൽ ഫേസ്‍ലിഫ്റ്റ് പതിപ്പിന് വിലവർധിക്കുമെന്നാണ് സൂചന.

You must be logged in to post a comment Login