സിറിയയില്‍ ഐഎസ് ഭീകരര്‍ കൊന്നുതള്ളിയ 230 മൃതദേഹങ്ങള്‍ കണ്ടെത്തി

ദമാസ്കസ്: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയതെന്ന് കരുതുന്ന ശവക്കൂന കണ്ടെത്തി. 230ല്‍ ഏറെ മൃതദേഹങ്ങളാണ് ശവക്കൂനയിലുണ്ടായിരുന്നത്. കിഴക്കന്‍ സിറിയയിലെ ഇറാഖിന്റെ അതിര്‍ത്തി പ്രദേശമായ  ദീര്‍ അല്‍ സോര്‍ പ്രവിശ്യയിലാണ് ശവക്കൂന കണ്ടെത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തിയിരുന്ന അല്‍ഷീതാത് ഗോത്ര വിഭാഗങ്ങളില്‍പെട്ടവരുടെ മൃതദേഹങ്ങളാണിതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സമിതി കരുതുന്നു. 900 ഓളം അല്‍ഷീതാതുകള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്ക്. ഓഗസ്റ്റില്‍ മാത്രം 700 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനാണ് ഐ.എസ് തീവ്രവാദികള്‍ അല്‍ഷീതാതിനെ കൂട്ടക്കൊല നടത്തിയത്.

You must be logged in to post a comment Login