സിറിയ രാസായുധ ഉത്പാദനസാമഗ്രികള്‍ നശിപ്പിച്ചു

രാജ്യത്തെ രാസായുധ ഉത്പാദനസാമഗ്രികള്‍ സിറിയ പൂര്‍ണമായും നശിപ്പിച്ചതായി രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു). ആയിരം ടണ്ണോളം വരുന്ന രാസായുധശേഖരം പൂട്ടി മുദ്രവെച്ചെന്നും ഒ.പി.സി.ഡബ്ല്യു അറിയിച്ചു.രാസായുധങ്ങള്‍ ഉത്പാദിപ്പിക്കുകയും മിശ്രിതമാക്കുകയും നിറയ്ക്കുകയും ചെയ്യാന്‍ രാജ്യത്ത് നിലവിലിരുന്ന ഉത്പാദനസാമഗ്രികളാണ് നശിപ്പിച്ചത്. ഇതോടെ രാസായുധ നിര്‍മ്മാണം സ്ഥിരവിനോദമാക്കിയ സിറിയന്‍ യുഗത്തിന് അന്ത്യമാകുമെന്നാണ് ലോകരാജ്യങ്ങളുടെ കണക്കുകൂട്ടല്‍.
syria destr

ആഗസ്റ്റ്  21ന് 1500ഓളം പേരെ സിരിന്‍ രാസവാതകം ഉപയോഗിച്ച് കൊലപ്പെടുത്തിയ സിറിയയുടെ നടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. സിറിയയ്‌ക്കെതിരെ സൈനികനടപടിക്ക് അമേരിക്ക മുതിര്‍ന്നെങ്കിലും രാസായുധം നശിപ്പിക്കണമെന്ന റഷ്യന്‍ നിര്‍ദേശം സിറിയ അംഗീകരിച്ചതിനെത്തുടര്‍ന്ന് യുദ്ധം ഒഴിവാകുകയായിരുന്നു. ലോകരാഷ്ട്രങ്ങളില്‍ ചിലവയുടെ എതിര്‍പ്പും ഇതിന് പിന്നിലുണ്ടായിരുന്നു.

രാസായുധശേഖരം സമ്പൂര്‍ണമായി നശിപ്പിക്കുകയാണ് ഒ.പി.സി.ഡബ്ല്യുവിന്റെ അടുത്ത ചുവട്. അടുത്തവര്‍ഷം പകുതിയോടെ ഇത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എന്നാല്‍ രാസായുധം നശിപ്പിക്കുന്നത് എവിടെവെച്ചെന്നോ അതിനുള്ള സൗകര്യങ്ങള്‍ ആരൊരുക്കുമെന്നോ വ്യക്തമല്ല.

You must be logged in to post a comment Login