സിറ്റിക്കെതിരെ ചെല്‍സിക്ക് നാടകീയ വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. അവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ചെല്‍സി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു നിരയും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. സമനിലയിലേക്ക് നീങ്ങുമെന്ന തോന്നിച്ച മത്സരത്തിന്റെ അവസാന മിനിറ്റില്‍ ടോറസ്റ്റ് നേടിയ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. നേരത്തെ 33-ാം മിനിറ്റില്‍ ഷെര്‍ള ചെല്‍സിക്കും 49-ാം മിനിറ്റില്‍ അഗ്വേറോ സിറ്റിക്കും വേണ്ടി ഗോള്‍ നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിന് ഹള്ളിനെ തോല്‍പ്പിച്ചു.

80-ാം മിനിറ്റില്‍ സൊള്‍ഡാഡോയാണ് ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ 19 പോയന്റുമായി ടോട്ടനം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 22 പോയന്റുമായി ആഴ്‌സണലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. 20 പോയന്റാണ് രണ്ടാമതു നില്‍ക്കുന്ന സിറ്റിക്കുള്ളത്.

You must be logged in to post a comment Login