സിവില്‍ സര്‍വീസ് അപേക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന് കോടതി

 

transgendersന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷ ഫോമില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന് യുപിഎസിയോട് ഡെല്‍ഹി ഹൈക്കോടതി. വിവരാകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജംഷദ് അന്‍സാരി നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം. നടപടികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നേരത്തെ വാദം കേള്‍ക്കുന്നതിനിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പ്രത്യേകം ഉള്‍പ്പെടുത്താനാവില്ലെന്ന് യുപിഎസി കോടതിയെ അറിയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൃത്യമായി നിര്‍വചിച്ചിട്ടില്ല എന്നായിരുന്നു യുപിഎസ്‌സിയുടെ വാദം.നേരത്തെ 2014 എപ്രില്‍ 15ലെ വിധിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ എന്നിവരെ ഉള്‍പ്പെടുത്താതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത തേടികൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

You must be logged in to post a comment Login