സിവിൽ സർവീസിൽ ചരിത്രം കുറിച്ച് ശ്രീധന്യ; 29ാം റാങ്ക് നേട്ടവുമായി ശ്രീലക്ഷ്മി

സിവിൽ സർവീസ് പരീക്ഷയിൽ വയനാട് സ്വദേശി ശ്രീധന്യ സുരേഷിന് ചരിത്ര നേട്ടം. 410 ാം റാങ്ക് നേടിയ ശ്രീധന്യ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്ന ആദ്യത്തെയാളാണ്. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കനിഷ്‌ക് കടാരിയ കരസ്ഥമാക്കി.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ആലുവ കടുങ്ങല്ലൂർ സ്വദേശിനി ശ്രീലക്ഷ്മി റാമും കേരളത്തിന്റെ അഭിമാനമായി.  29 ാം റാങ്കാണ് ശ്രീലക്ഷ്മി സ്വന്തമാക്കിയത്. രഞ്ജന മേരിവർഗീസ്(49), അർജുൻ മോഹൻ(66) എന്നിവരും പട്ടികയിൽ ഇടം നേടിയ മലയാളികളിൽ പെടുന്നു. ആകെ 759 പേരാണ് വിവിധ സർവീസുകളിൽ നിയമനത്തിനായി യോഗ്യത നേടിയത്.

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഉന്നത വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അനുമോദനങ്ങൾ അറിയിച്ചു.

You must be logged in to post a comment Login