സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറിയ്‌ക്കെതിരെ പുതിയ ബോംബുമായി സരിത

ആലപ്പുഴ:ആലപ്പുഴ ലോക്‌സഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി സജി ചെറിയാന്‍ തന്നെയും ബിജു രാധാകൃഷ്ണനെയും കണ്ടതായി സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായരുടെ വെളിപ്പെടുത്തല്‍. കാറ്റാടിപ്പാടം വൈദ്യുതി പദ്ധതി തട്ടിപ്പുകേസില്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സരിത.

saru

തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഭരണമാറ്റം ഉണ്ടാകുമെന്നു സജി ചെറിയാന്‍ പറഞ്ഞിരുന്നു.കൂടാതെ സജി ചെറിയാന്‍ ഇതിനുശേഷം ഫെനി ബാലകൃഷ്ണനെയും വിളിച്ചിരുന്നു.

ടീം സോളാറുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന്   സരിത വെളിപ്പെടുത്തി. തനിക്കെതിരെ വെള്ളാപ്പള്ളിയുടെ ആക്ഷേപം തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയും. തന്നെ സ്ഥിരമായി വെള്ളാപ്പള്ളി ഭീഷണിപ്പെടുത്തുകയാണെന്നും സരിത പറഞ്ഞു.

You must be logged in to post a comment Login