സി.പി.എമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള

കൊച്ചി: സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി വരാപ്പുഴ പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള. രാഷ്ട്രിയ ഗൂഢാലോചനയുടെ ഭാഗമായാണ് ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. ഇവിടെവച്ചാണ് പ്രതിപ്പട്ടിക തയാറാക്കിയത്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.

റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു.

You must be logged in to post a comment Login