സി.ബി.എസ്.ഇ സ്‌കൂളുകളില്‍ അടുത്ത മാസം മുതല്‍ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രം


ന്യൂഡല്‍ഹി : സി.ബി.എസ്.ഇ സ്‌കൂളുകളില്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ ഫീസ് വാങ്ങാവൂയെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. നോട്ട് അസാധുവാക്കിയ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ക്വാര്‍ട്ടര്‍ മുതല്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കാവൂവെന്ന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ ശമ്പളം ഓണ്‍ലൈന്‍ വഴിയായിരിക്കും നല്‍കുകയെന്നും സി.ബി.എസ്.ഇ അറിയിച്ചു. കറന്‍സി ഇല്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

You must be logged in to post a comment Login