സി.വി ശ്രീരാമന്‍ കഥാപുരസ്കാരം പി.കെ പാറക്കടവിന്

തൃശൂര്‍: സാഹിത്യകാരന്‍ സി.വി ശ്രീരാമന്റെ ഓര്‍മ്മക്കായി അയനം സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ ഏഴാമത് കഥാപുരസ്കാരത്തിന് പി.കെ പാറക്കടവ് അര്‍ഹനായി. പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്. 10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.2015 ജനുവരി 21 ന് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ എം.മുകുന്ദന്‍ പുരസ്കാരം സമര്‍പ്പിക്കും.പി.കെ പാറക്കടവ് കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയിലും കേന്ദ്രസാഹിത്യ അക്കാദമിയിലും സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതിയിലും അംഗമാണ്. മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റാണ്.

You must be logged in to post a comment Login