സീതാറം യച്ചൂരിക്ക് ഭീഷണി സന്ദേശം

Sitaram-Yechury

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരിക്ക് ആം ആദ്മി സേനയുടെ ഭീഷണി. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് അനുകൂലമായെടുത്ത നിലപാടിനെ തുടര്‍ന്നാണ് ഭീഷണി. യച്ചൂരി ചെയ്യുന്നത് തെറ്റാണ്. അദ്ദേഹത്തിന് രാജ്യം വിട്ടുപോകേണ്ടതായി വരുമെന്നും സന്ദേശകന്‍ പറഞ്ഞതായാണ് വിവരം.

ഇന്നലെ രാത്രി 10.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് ഓഫിസിലെ റിസപ്ഷനിസ്റ്റ് ദീപക് കുമാര്‍ പറഞ്ഞു. ഫോണില്‍ വിളിച്ചയാള്‍ താന്‍ ആം ആദ്മി ബാല്‍വീര്‍ സേനയിലെ അംഗമാണെന്ന് പറഞ്ഞുവെന്നും ദീപക് പറഞ്ഞു. ഇതുസംബന്ധിച്ച് സിപിഎം മന്ദിര്‍മാര്‍ഗിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് എകെജി ഭവന് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ബാരിക്കേഡുകള്‍ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനു നേരെ നാലംഗ സംഘം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആം ആദ്മി സേന എന്നെഴുതിയ തൊപ്പി ധരിച്ച സംഘം ആക്രമണം നടത്തിയത്. യച്ചൂരി അകത്തുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണമുണ്ടായത്.

You must be logged in to post a comment Login