സീതാറാം യെച്ചൂരിക്കു നേരെ കയ്യേറ്റം; സംഭവം എ.കെ.ജി. ഭവനില്‍; അക്രമണത്തിന് പിന്നില്‍ ഹിന്ദു സേനാ പ്രവര്‍ത്തകര്‍

download

ന്യൂഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ കയ്യേറ്റശ്രമം. എകെജി ഭവന്റെ അകത്തുവച്ചാണു സംഭവം. കയ്യേറ്റത്തിനിടെ യെച്ചൂരി താഴെവീണു. യെച്ചൂരി വാർത്താസമ്മേളനത്തിന് എത്തുന്നതിനു തൊട്ടുമുമ്പാണു സംഭവം. മൂന്ന് അക്രമികളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ഹിന്ദുസേന പ്രവ‍ർത്തകരാണു അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

രണ്ടാം നിലയില്‍ നിന്ന് പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞു ഒന്നാം നിലയിലെ മീഡിയാ റൂമിലേക്ക് യെച്ചൂരിക്ക് നടന്നിറങ്ങുമ്പോള്‍ ആണ് രണ്ട് പേര്‍ യെച്ചൂരിക്കടുത്തേക്കെത്തിയത്. സിപിഐഎം മൂര്‍ദാബാദ് എന്ന മുദ്രാവാക്യവുമായാണ് ഇവര്‍ യെച്ചൂരിക്കടുത്തേക്കെത്തിയത്. പെട്ടെന്നുണ്ടായ പ്രതിഷേധത്തില്‍ യെച്ചൂരി അമ്പരന്നു പോയെങ്കിലും പിന്നീട് എകെജി സെന്ററിലെ ജീവനക്കാരെത്തി ഇവരെ പിടിച്ചു മാറ്റി.

തുടര്‍ന്ന് ഓഫീസിലെത്തിയ ഡല്‍ഹി പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഹിന്ദുസേനാപ്രവര്‍ത്തകാണ് തങ്ങളെന്ന് പിന്നീട് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഐഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിഷേധമെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

You must be logged in to post a comment Login