സീരിയല്‍ നടി മരിച്ച സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍

pratyushabanerjee1
മുംബൈ: ഹിന്ദിയിലെ പ്രമുഖ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യുഷയുമായി വിവാഹം ഉറപ്പിച്ചിരുന്ന രാഹുല്‍ രാജ് സിങ്ങിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെയാണ് 24 വയസുകാരിയായ പ്രത്യുഷയെ മുംബൈ കാന്തീവ്്‌ലിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രത്യുഷ ബാനര്‍ജിയുടെ മരണത്തിന് കാരണം കാമുകനായ രാഹുല്‍ രാജ് സിംഗാണെന്ന് നടിയുടെ അമ്മ സോമ ബാനര്‍ജി ആരോപിച്ചു. കാണ്ഡിവാലിയില്‍ മകളോടൊപ്പമാണ് താന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് പറയുകയും തന്നോട് നാട്ടിലേക്ക് പോകാന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറഞ്ഞു.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമുള്ള ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനമെങ്കിലും, സംഭവം കൊലപാതകമാണെന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. അതേസമയം, പ്രത്യുഷയ്ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കഴിഞ്ഞ കുറേ ദിവസങ്ങളായി സുഹൃത്തുക്കളില്‍ നിന്നും അകന്നു കഴിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

You must be logged in to post a comment Login