സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി

കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഇതോടെ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണം.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്

You must be logged in to post a comment Login