സീറോ മലബാർ വ്യാജരേഖ കേസ്; വൈദികനെതിരെ നിർണ്ണായക മൊഴി നൽകി ആദിത്യ; ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

adithya crucial statement on syro malabar case

സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ വൈദികനെതിരെ നിർണ്ണായക മൊഴി നൽകി അറസ്റ്റിലായ ആദിത്യ . കൊരട്ടി സാഞ്ചോ നഗർ പള്ളി വികാരി സാഞ്ചോ കല്ലൂക്കാരനെതിരെയാണ് ആദിത്യയുടെ മൊഴി. കോന്തുരുത്തി പളളിയിലെ സഹവികാരിയുടെ നിർദ്ദേശപ്രകാരമാണ് വ്യാജരേഖ നിർമ്മിച്ചത്. ഇത് കേസാകില്ലെന്ന് വൈദികൻ ഉറപ്പ് നൽകിയിരുന്നുവെന്നും ആദിത്യ മജിസ്‌ട്രേറ്റിന് മൊഴി നൽകി.

അതേസമയം, കസ്റ്റഡിയിലുള്ള കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റ് രേഖപെടുത്തി. കാർഡിനാൾ ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യൻ എന്ന് പോലീസ്. വ്യാജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിലാണ്. ഇതിനു ഉപയോഗിച്ച കമ്പ്യൂട്ടർ പൊലീസ് പിടിച്ചെടുത്തു. സീറോ മലബാർ സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയത്. സഭയിൽ കർദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ആദിത്യ പറഞ്ഞു.

You must be logged in to post a comment Login