സീറ്റ് വിഭജന ചര്‍ച്ച ഇന്നുണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

 

കൊച്ചി: സീറ്റ് വിഭജന ചര്‍ച്ച ഇന്നുണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. രാഹുലിന്റെ സാന്നിധ്യത്തില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയാവില്ല. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും കീഴ് വഴക്കമതാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

കൊച്ചിയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്‍ശിയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് മറന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കുടക്കും. മറൈൻ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന രാഹുൽ അവരുമായി ഒരു മണിക്കൂറോളം ചെലവഴിക്കും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും ഘടകകക്ഷി നേതാക്കളുമായി രാഹുൽ സംസാരിക്കും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ ബൂത്ത് പ്രസി‍ഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. നിര്‍ജ്ജീവമായി കിടന്ന കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമാക്കുക കൂടിയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

You must be logged in to post a comment Login