സുനന്ദപുഷ്‌കറിന് വിഷം നല്‍കി എന്ന ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി


സുനന്ദപുഷ്‌കറിന്റെ രണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യം സ്വാമി പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സുനന്ദയുടെ ശരീരത്തില്‍ വലിയ മുറിവുകള്‍ കണ്ടെത്തിയിരുന്നതായി പറയുന്ന സ്വാമി, ബലമായി വിഷം നല്‍കുന്നതിനും ശ്രമം നടന്നു എന്നും പറയുന്നു. മൂക്ക് പൊത്തിപിടിച്ച് ബലമായി വായ തുറക്കാന്‍ ശ്രമിച്ചു . റഷ്യന്‍ നിര്‍മ്മിത വിഷം നല്‍കിയെന്നും ആരോപണം.

You must be logged in to post a comment Login