സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ചിന് വിസമ്മതം; കേസ് പോലീസിന് തന്നെ കൈമാറി

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണം നടത്താന്‍ െ്രെകംബ്രാഞ്ച് വിസമ്മതിച്ചു. കൂടുതലായി ഒന്നും അന്വേഷിക്കാനില്ലെന്നാണ് െ്രെകംബ്രാഞ്ചിന്റെ നിലപാട്. കേസ് ഡല്‍ഹി പോലീസിന്റെ സൗത്ത് ഡിസ്ട്രിക്ടിനുതന്നെ അവര്‍ കൈമാറുകയും ചെയ്തു. ഇരുവിഭാഗങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതായും സൂചനയുണ്ട്. സരോജിനി നഗര്‍ സ്‌റ്റേഷനിലെ പോലീസാണ് ഇനി കേസ് അന്വേഷിക്കുക.
Sunanda-Pushkar-Tharoor

കേസ് െ്രെകംബ്രാഞ്ചിന് കൈമാറി മൂന്നുദിവസം കഴിഞ്ഞിട്ടും അന്വേഷണം അവര്‍ തുടങ്ങിയിരുന്നില്ല. ഒടുവില്‍ ശനിയാഴ്ച രാത്രിയാണ് െ്രെകംബ്രാഞ്ച് കേസ് മടക്കി നല്‍കിയത്. സുനന്ദയുടേത് ആത്മഹത്യയോ, കൊലപാതകമോ, അപകടമരണമോ ആകാമെന്നാണ് കേസ് ആദ്യം അന്വേഷിച്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ട്. ഒരു ഡസനിലേറെ മുറിവുകള്‍ സുനന്ദയുടെ ദേഹത്തുണ്ടായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ ആന്തരികാവയവ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ് സൗത്ത് പോലീസ് ഇപ്പോള്‍.

ഈമാസം 17ന് രാത്രിയാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനകം മരിച്ചതുകൊണ്ടാണ് എസ്.ഡി.എം. കേസ് അന്വേഷിച്ചത്.

You must be logged in to post a comment Login